NEWS
ഡോക്ടർമാർ പൂർണ വിശ്രമം വിധിച്ചിട്ടും അന്ത്യശ്വാസം വരെ കർമ്മനിരതനായ മാർപാപ്പ
21/04/2025 03:15 PM IST
nila

റോമിലെ ജമേലി ആശുപത്രിയിൽ മരണാസന്നനായി കിടക്കുമ്പോഴും രോഗം അൽപം ഭേദമാകുന്ന സമയങ്ങളിലെല്ലാം മാർപാപ്പ കർമ്മനിരതനായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഡോക്ടർമാർ നിർദ്ദേശിച്ചത് സമ്പൂർണ വിശ്രമം തന്നെയാണ്. എന്നാൽ, തീർത്തും അപ്രതീക്ഷിതമായി അദ്ദേഹം ഇന്നലെ വിശ്വാസികൾക്ക് മുന്നിലെത്തി ഈസ്റ്റർ ആശംസകൾ നേർന്നു. അതിന് മുമ്പ് അമേരിക്കൻ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും കുടുംബവുമായും കൂടിക്കാഴ്ച്ച നടത്തുമ്പോഴും ഫ്രാൻസിസ് മാർപാപ്പ ക്ഷീണിതനായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിലാണ് മാർപാപ്പ സംസാരിച്ചത്. വത്തിക്കാനിലെ പോപ്പിന്റെ വസതിയിൽ വച്ചായിരുന്നു ആ ഹ്രസ്വ സന്ദർശനം. അദ്ദേഹം വാൻസിന് കുട്ടികൾക്കായി മൂന്ന് വലിയ ചോക്ലേറ്റ് ഈസ്റ്റർ മുട്ടകൾ നൽകുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











